150 കോടി ബോക്സോഫീസ്‌ കളക്ഷനുമായി റോക്കി ഭായി ലോകം കീഴടക്കുന്നു..!!

പ്രശാന്ത്‌ നീൽ സംവിധാനം ചെയ്ത്‌ യാഷ്‌ നായകനായി ക്രിസ്മസ്‌ റിലീസ്‌ ആയി തിയേറ്ററുകളിൽ എത്തിയ സിനിമയാണ് കെ.ജി.എഫ്‌. അവതരണ മികവ്‌ കൊണ്ടും സിനിമ നൽകുന്ന മാസ്സ്‌ അപ്പീലുകൊണ്ടും ഇതിനോടകം ഒരുപാട്‌ പ്രശംസ വാരിക്കൂട്ടിയ സിനിമയാണ് KGF എന്ന കോളാർ ഗോൾഡ്‌ ഫീൽഡ്‌.

റോക്കി ഭായി എന്ന ഡോൺ ആയി യാഷ്‌ തകർത്താടിയ ചിത്രം ബോക്സോഫീസിലും തരംഗം സൃഷ്ടിച്ച്‌ മുന്നേറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്‌. 11 ദിവസം കൊണ്ട്‌ ചിത്രം നേടിയത്‌ 150 കോടിയിലേറെ രൂപയാണ്. ഇതിൽ 90 കോടിയിലധികം കർണാടകയിലും നിന്നും മാത്രമാണ് ലഭിച്ചിട്ടുള്ളത്‌.

ഒരു കന്നഡ ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ തുക നേരത്തെ തകർത്ത കെ.ജി.എഫ്‌ അടുത്തെങ്ങും ഒരു കന്നഡ ചിത്രത്തിനും ലഭിക്കാൻ സാധ്യതയില്ലാത്ത ഉയരങ്ങളിലേക്കാണ് പോകുന്നത്‌. കർണാടക തിയേറ്ററുകളിലെ ഗ്രോസ്‌ കളക്ഷൻ മാത്രം വരും ദിവസങ്ങളിൽ 100 കോടി കടന്നേക്കും. ഇതോടെ ആ നേട്ടവും കെ.ജി.എഫിന്റെ പേരിലാകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments