മലയാള സിനിമയിൽ ചരിത്രം കുറിക്കാനൊരുങ്ങി പൃഥ്വിയുടെ ‘നയൻ’..!!

ജൂനുസ്‌ മൊഹമ്മദ്‌ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ നായകനാകുന്ന ‘9’ എന്ന സിനിമ പുതു ചരിത്രം കുറിക്കാനൊരുങ്ങുന്നു. ഒരേ സമയം ചിത്രത്തിന്റെ ട്രെയ്‌ലർ മലയാളത്തിലെ 15 പ്രമുഖ ചാനലുകളിൽ സംപ്രേഷണം ചെയ്തുകൊണ്ടാണ് ‘9’ ചരിത്രം കുറിക്കുന്നത്‌. മറ്റന്നാൾ ആണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ്‌ ചെയ്യുന്നത്‌. ഓൺലൈനിൽ പകൽ 11 മണിക്ക്‌ റിലീസ്‌ ചെയ്യുന്ന ട്രെയ്‌ലർ രാത്രി കൃത്യം 9 മണിക്ക്‌ മലയാളത്തിലെ പ്രമുഖ ചാനലുകളായ ഏഷ്യാനെറ്റ്‌,സൂര്യ ടിവി, മനോരമ ന്യൂസ്‌, ഏഷ്യാനെറ്റ്‌ മൂവിസ്‌, സീ കേരളം, കൈരളി ടിവി, അമൃത ടിവി, ന്യൂസ്‌ 18 കേരളം തുടങ്ങി 15ഓളം ചാനലുകളിൽ ഒരേ സമയം സംപ്രേഷണം ചെയ്യും. പൃഥ്വിരാജ്‌ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ അനൗൺസ്‌ ചെയ്തത്‌.

വാമിക ഗബ്ബി, മംത മോഹൻദാസ്‌ എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ പ്രകാശ്‌ രാജും ഒരു പ്രധാന വേഷത്തിലെത്തുന്നു. മലയാള സിനിമക്ക്‌ അത്ര പരിചിതമല്ലാത്ത സയൻസ്‌ ഫിക്ഷൻ എന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്‌. സയൻസ്‌ ഫിക്ഷൻ – ഹൊറർ എലമെന്റുകൾക്ക്‌ പുറമെ ഒരു അച്ഛൻ – മകൻ ബന്ധത്തിന്റെ കഥ കൂടി പറയുന്ന ചിത്രം നിർമ്മിക്കുന്നത്‌ സോണി പിക്ചേഴ്സും പൃഥ്വിരാജ്‌ പ്രൊഡക്ഷനും ചേർന്നാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments