ഷങ്കർ – കമൽ ഹാസൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ 2’ ന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി..!!

ഷങ്കർ – കമൽ ഹാസൻ – A R റഹ്‌മാൻ കൂട്ടുകെട്ടിൽ 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന സിനിമയുടെ രണ്ടാം ഭാഗം ‘ഇന്ത്യൻ 2’ ന്റെ ആദ്യ ഔദ്യോഗിക പോസ്റ്റർ ഇന്ന് പുറത്തുവിട്ടു. സംവിധായകൻ ഷങ്കർ തന്നെയാണ് പൊങ്കൽ ആശംസകൾ നേർന്നുകൊണ്ട്‌ പോസ്റ്റർ പുറത്തിറക്കിയത്‌.

1996-ൽ പുറത്തിറങ്ങി പിന്നീട്‌ ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും ക്ലാസിക്‌ ചിത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ട സിനിമയാണ് ‘ഇന്ത്യൻ’. മികച്ച നടനുൾപ്പെടെ 3 ദേശീയ അവാർഡ്‌ നേടിയ ചിത്രം ആ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എന്റ്രി ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. സാക്ഷാൽ രജിനികാന്തിന്റെ ‘ബാഷ’ എന്ന ചിത്രം കുറിച്ച സകല കളക്ഷൻ റെക്കോർഡുകളും തിരുത്തിയ ‘ഇന്ത്യൻ’ അന്ന് തമിഴ്‌ സിനിമയിലെ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു.

ഇപ്പോൾ നീണ്ട 23 വർഷത്തിന് ശേഷം ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ ആരാധകർ മാത്രമല്ല സിനിമലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും ആണ് കാത്തിരിക്കുന്നത്‌.

Indian 2 First Look Poster

ആദ്യ ഭാഗത്തിൽ സംഗീതം ഒരുക്കിയ AR റഹ്‌മാൻ ഇത്തവണ ഇന്ത്യനിൽ ഇല്ല, പകരം അനിരുദ്ധ്‌ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്‌. ജനുവരി 18ന് ‘ഇന്ത്യൻ 2’ ചിത്രീകരണം ആരഭിക്കും. രവി വർമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ വിരുന്നൊരുക്കുന്നത്‌ പീറ്റർ ഹെയ്ൻ, ജാക്‌ ഗിൽ, ടാഡ്‌ ഗ്രിഫിത്‌ എന്നിവർ ചേർന്നായിരിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments