US-ൽ 2 മില്യൺ ക്ലബിൽ കയറി തലൈവരുടെ പേട്ട; നേട്ടം കരസ്ഥമാക്കുന്ന നാലാമത്തെ രജിനി ചിത്രം..!!

ആഗോള തലത്തിൽ സകല റെക്കോർഡുകളും തീർത്തുകൊണ്ട്‌ മുന്നേറുന്ന സൂപ്പർസ്റ്റാർ രജിനികാന്തിന്റെ ‘പേട്ട’ അമേരിക്കൻ ബോക്സോഫീസിൽ 2 മില്യൺ ക്ലബിൽ. ചൊവ്വാഴ്ചയോട്‌ കൂടിയാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്‌.

അമേരിക്കൻ ബോക്സോഫീസിൽ 2 മില്യൺ നേട്ടം മുന്നെ കൈവരിച്ച 3 തമിഴ്‌ സിനിമയും തലൈവരുടേത്‌ തന്നെയാണ്. 2.0 (5.2M $), കബാലി (4.15M $), എന്തിരൻ (2.5M $) എന്നീ ചിത്രങ്ങളാണ് യഥാക്രമം മുൻപ്‌ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്‌. ഇതോടെ അമേരിക്കൻ ബോക്സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ 10 തമിഴ്‌ സിനിമയിൽ 7 എണ്ണവും രജിനിയുടെ പേരിലായി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments