‘കുമ്പളങ്ങി നൈറ്റ്സ്‌’ ട്രെയ്‌ലർ നാളെ പുറത്തിറങ്ങും !!

2019-ൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ട്രെയ്‌ലർ നാളെ (Jan 17) വൈകിട്ട്‌ 5മണിക്ക്‌ പുറത്തിറങ്ങും. മധു സി നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിൽ സൗബിൻ, ഷെയ്ൻ നിഗം, ശ്രീനാഥ്‌ ഭാസി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിൽ ഫഹദ്‌ ഫാസിൽ നെഗറ്റിവ്‌ റോളിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്‌.

ശ്യാം പുഷ്കരൻ രചന നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത്‌ ദിലീഷ്‌ പോത്തൻ, ശ്യാം പുഷ്കരൻ, നസ്രിയ എന്നിവർ ചേർന്നാണ്. ഫെബ്രുവരി 7ന് ചിത്രം തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments