ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന ‘മൂത്തോൻ’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ്, സൂര്യ, കരൺ ജോഹർ, അനുരാഗ് കശ്യപ് എന്നിവർ ചേർന്നാണ് ട്രെയ്ലർ പുറത്തിറക്കിയത്.
രാജിവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി സംഭാഷണം രചിക്കുന്നത് അനുരാഗ് കശ്യപ് ആണ്. അക്ബർ എന്ന അക്ബർ ഭായി ആയിട്ടാണ് നിവിൻ ചിത്രത്തിൽ വേഷമിടുന്നത്.



