വൈശാഖ് സംവിധാനം ചെയ്യുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജയുടെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂക്കയുടെ മാസ്സ് ഗെറ്റപ്പിൽ പുറത്തുവന്ന പോസ്റ്ററിന് എങ്ങും മികച്ച അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്. ദുൽഖർ ഉൾപ്പെടെയുള്ള താരങ്ങൾ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.
ഉദായകൃഷ്ണയുടെ കഥയിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് നെൽസൺ ഐപ്പ് ആണ്. പീറ്റർ ഹെയ്ൻ ആണ് സംഘട്ടനം. ഈ വർഷം വിഷു റിലീസ് ആയി ചിത്രം തിയേറ്ററുകളിലെത്തും.




