രണ്ടാം വരവ്‌ ഗംഭീരമാക്കാൻ സേനാപതി; ഷങ്കർ – കമൽ ഹാസൻ ടീമിന്റെ ‘ഇന്ത്യൻ 2’ ഇന്ന് ആരംഭിക്കും..!!

23 വർഷത്തിന് ശേഷം സേനാപതി വീണ്ടുമെത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. 1996 ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ സിനിമയുടെ രണ്ടാം ഭാഗം ഇന്ത്യൻ 2 ഇന്ന് ചെന്നൈയിൽ ഷൂട്ടിംഗ്‌ ആരംഭിക്കും. 2.0 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽ ഹാസൻ, കാജൽ അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Indian 2 Poster

അനിരുദ്ധ്‌ സംഗീതം ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത്‌ 2.0 നിർമ്മിച്ച ലൈക പ്രൊഡക്ഷൻസ്‌ ആണ്. ഇന്ത്യൻ ചലച്ചിത്രലോകത്തെ വിസ്മയിപ്പിച്ച സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ ആരാധകർ മാത്രമല്ല സിനിമലോകം ഒന്നടങ്കം പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് കാത്തിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments