വക്കീൽ വേഷത്തിൽ ആസിഫ്‌ അലി; ‘കക്ഷി അമ്മിണിപ്പിള്ള’യുടെ പോസ്റ്റർ പൃഥ്വിരാജ്‌ പുറത്തിറക്കി..!!

ദിൻജിത്‌ അയ്യതൻ സംവിധാനം ചെയ്ത്‌ ആസിഫ്‌ ആലി ആദ്യമായി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കക്ഷി: അമ്മിണിപ്പിള്ള’. ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക പോസ്റ്റർ സൂപ്പർതാരം പൃഥ്വിരാജ്‌ അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലൂടെ ഇന്ന് പുറത്തിറക്കി.

റിജു രാജൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌ സനിലേഷ്‌ ശിവനാണ്. ബാഹുൽ രമേഷാണ് ഛായാഗ്രഹണം. അരുൺ മുരളീധരനും സാമുവൽ എബിയും ചേന്നാണ് സംഗീതം ഒരുക്കുന്നത്‌. ക്വീൻ, രണം , ടാക്സിവാല (തെലുഗു) എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജേക്സ്‌ ബിജോയ്‌ ബാക്‌ഗ്രൗണ്ട്‌ സ്കോർ ഒരുക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments