മഞ്ജു വാര്യരുടെ 20 year ചലഞ്ച്‌; ഫോട്ടോ പോസ്റ്റ്‌ ചെയ്ത്‌ സന്തോഷ്‌ ശിവൻ !!

സിനിമ താരങ്ങൾക്കിടയിലും വൻ തരംഗമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് 10 ഇയർ ചലഞ്ച്‌. ഇപ്പോഴത്തെയും 10 വർഷം മുൻപുള്ളതുമായ ഫോട്ടൊ പോസ്റ്റ്‌ ചെയ്യുന്നതാണ് ചലഞ്ച്‌. ഈ നിരയിലേക്ക്‌ പുതിയ ഒരാൾ കൂടി, മഞ്ജു വാര്യർ. പക്ഷെ ഒരു ട്വിസ്റ്റ്‌ ഉണ്ട്‌, താരത്തിന്റെ 20 ഇയർ ചലഞ്ച്‌ ഫോട്ടോ ആണ് പോസ്റ്റ്‌ ചെയ്തത്‌. ഫോട്ടോ പോസ്റ്റ്‌ ചെയ്തത്‌ പക്ഷെ മഞ്ജുവല്ല, സംവിധായകൻ സന്തോഷ്‌ ശിവനാണ്.

അനന്ദഭദ്രം, ഉറുമി എന്നീ ചിത്രങ്ങൾക്ക്‌ ശേഷം സന്തോഷ്‌ ശിവൻ സംവിധാനം ചെയ്യുന്ന ‘ജാക്‌ & ജിൽ’ എന്ന പുതിയ ചിത്രത്തിൽ നായിക മഞ്ജു ആണ്. 1998 ൽ ഒരു മാസികയുടെ മുഖ ചിത്രമായ മഞ്ജുവിന്റെയും 2018 ൽ ജാക്‌ & ജിൽ ലൊക്കേഷനിൽ നിന്ന് പകർത്തിയ മറ്റൊരു മാസികയുടെ മുഖ ചിത്രവും ചേർത്ത്‌ വെച്ചാണ് സന്തോഷ്‌ ശിവൻ പോസ്റ്റ്‌ ചെയ്തത്‌.

20 വർഷ കാലയളവിൽ വലിയ മാറ്റം ഒന്നും തന്നെ മഞ്ജുവിൽ തോന്നിക്കുന്നില്ല എന്നത്‌ ആശ്ചര്യമുണ്ടാക്കുന്നു. കാളിദാസ്‌ ആണ് ജാക്‌ & ജില്ലിൽ മഞ്ജുവുനോടൊപ്പം അഭിനയിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments