മഞ്ജു വാര്യർ – ധനുഷ്‌ ടീമിന്റെ ‘അസുരൻ’ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി !!

വെട്രിമാരൻ സംവിധാനം ചെയ്ത്‌ ധനുഷ്‌ നായകനാകുന്ന ‘അസുരൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ ഇന്ന് പുറത്തിറക്കി. വി ക്രിയേഷൻസിന്റെ ബാനറിക്‌ കലൈപുലി താണു ആണ് ചിത്രം നിർമ്മിക്കുന്നത്‌. മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യർ ആണ് ഈ ചിത്രത്തിൽ നായികയാകുന്നത്‌ എന്ന് നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മഞ്ജുവിന്റെ ആദ്യ തമിഴ്‌ സിനിമ കൂടിയാണ് ‘അസുരൻ’.

ജി.വി പ്രകാശ്‌ കുമാർ സംഗീതം നൽകുന്ന ഈ സിനിമയുടെ ഷൂട്ടിംഗ്‌ നാളെ ആരംഭിക്കും. ‘വട ചെന്നൈ’ എന്ന കൾട്ട്‌ ക്ലാസികിന് ശേഷം വെട്രിമാരൻ – ധനുഷ്‌ ടീം ഒന്നിക്കുന്ന ചിത്രം എന്ന നിലക്ക്‌ അസുരനിൽ പ്രതീക്ഷ ഏറെയാണ്. ഈ ചിത്രം പൂർത്തികരിച്ചതിന് ശേഷം ആയിരിക്കും വട ചെന്നൈ 2 ആരംഭിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments