ആഷിഖ് അബുവിന്റെ വൈറസിലൂടെ തിരിച്ചു വരവിനൊരുങ്ങി പ്രിയ നായിക പൂർണിമ ഇന്ദ്രജിത്ത്…!

വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമാവുന്ന നായികമാർ മലയാളത്തിൽ വിരളമാണ്. എന്നാൽ ആ കൂട്ടത്തിലേക്ക് ഒരാൾ കൂടി ആയി നടി പൂർണിമ ഇന്ദ്രജിത്തും മടങ്ങി വരവിന് ഒരുങ്ങുകയാണ്. 2001ന് ശേഷം സിനിമയിൽ സജീവമല്ലാത്ത പൂർണിമ ആഷിഖ് അബു സംവിധാന ചെയ്യുന്ന വൈറസിലൂടെയാണ് മടങ്ങിവരവിനൊരുങ്ങുന്നത്. ഇന്ന് ആഷിഖ് അബു പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പോസ്റ്ററിലാണ് ഇക്കാര്യം ഔദ്യോഗികമായി ഉറപ്പിച്ചത്. പൂർണിമയും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്‌. 2001 ൽ പുറത്തിറങ്ങിയ ഡാനി, മേഘമൽഹാർ തുടങ്ങിയവ ആണ് പൂർണിമയുടെതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രങ്ങൾ.

നടനും ഭർത്താവും കൂടിയായ ഇന്ദ്രജിത്തും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്. റഹ്മാൻ, രേവതി, തുടങ്ങി സിനിമയിൽ സജീവമല്ലാത്ത താരങ്ങൾ ഉൾപ്പടെ വലിയ താര നിര തന്നെ വൈറസിലുണ്ട്. എന്തായാലും പ്രിയ നായികയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

Poornima’s Instagram Status
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments