മമ്മൂക്കയുടെ പേരൻപ് നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ഒരു ക്ലാസ് ചിത്രത്തിന് കിട്ടാവുന്നതിൽ വച്ചേറ്റവും വലിയ തിയേറ്ററുകളും വരവേൽപ്പും ആണ് പേരൻപിന്. ഏകദേശം 120ന് അടുത്ത് തിയേറ്ററുകളിൽ ആണ് ചിത്രം നാളെ എത്തുന്നത്. ഒരു ക്ലാസ് തമിഴ് ചിത്രം എന്ന നിലക്കും വേറെ മലയാള സിനിമകളും നാളെ റിലീസിന് ഉണ്ടെന്നിരിക്കെ പേരൻപിന് ഇത് ഗംഭീര നേട്ടം തന്നെയാണ്. പേരൻപ് കേരളത്തിൽ റിലീസിനെത്തിക്കുന്ന ആന്റോ ജോസഫിന് ഇക്കാര്യത്തിൽ അഭിമാനിക്കാം.




