രണ്ടാം ദിനവും ഹൗസ്ഫുൾ ഷോകളുമായി മമ്മൂക്കയുടെ ‘പേരൻപ്‌’ !!

പേരൻപിന് എവിടെയും ഒരു സ്റ്റോപ്‌ ഇല്ല എന്നതാണ് ഇന്നലെയും ഇന്നുമായി കാണുന്നത്‌. അങ്ങ്‌ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ തുടങ്ങി ഇന്നലെ റിലീസ്‌ ആയതിന് ശേഷവും വിശേഷണങ്ങളും വാഴ്തലുകളും കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. അത്‌ ഈ ചിത്രം 101% അർഹിക്കുന്നുണ്ടെന്ന് സിനിമ കണ്ട ഏതൊരു പ്രേക്ഷകനും സമ്മതിക്കും തീർച്ച.

ഇന്നും മിക്കയിടങ്ങളിൽ ഷോ തുടങ്ങുന്നതിന് മണിക്കൂറുകൾക്ക്‌ മുന്നെ തന്നെ ഓൺലൈൻ ബുക്കിംഗ്‌ വഴിയും മറ്റും പേരൻപിന് മികച്ച ഒക്യുപൻസിയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്‌. ഇവയിൽ എല്ലാ ഷോയും ഹൗസ്ഫുൾ ആകുമെന്നുറപ്പ്‌. ഒരുപാട്‌ തിയേറ്ററുകളിൽ ഇന്ന് ഷോ അധികം കളിക്കുന്നുണ്ട്‌ എന്നത്‌ ഇതിന്റെ വലിയ വിജയത്തെ സൂചിപ്പിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments