കോടതി മുറിയിലെ ചിരിപ്പൂരം; ആസിഫ്‌ അലിയുടെ കക്ഷി അമ്മിണിപിള്ളയുടെ രസകരമായ ടീസർ പുറത്തിറങ്ങി !!

നവാഗതനായ ദിൻജിത്‌ അയ്യത്താൻ സംവിധാനം നിർവഹിച്ച്‌ ആസിഫ്‌ അലി കേന്ദ്ര കഥാപാത്രമാകുന്ന O.P.160/18 കക്ഷി: അമ്മിണിപിള്ള എന്ന സിനിമയുടെ ടീസർ ആസിഫ്‌ അലിയുടെ പിറന്നാൾ ദിനമായ ഇന്നലെ പുറത്തിറക്കി. വളരെ റിയലിസ്റ്റിക്‌ ആയി ഒരു കോടതി മുറിയിൽ അരങ്ങേറുന്ന രംഗങ്ങൾ അടങ്ങിയ ടീസറിന് ഇതിനോടകം മികച്ച അഭിപ്രായമാണ് വരുന്നത്‌. യൂട്യൂബിലും ഫേസ്ബുക്കിലുമായി ഏകദേശം 2 ലക്ഷത്തിൽപരം ആളുകൾ ടീസർ കണ്ടു കഴിഞ്ഞു.

ടീസറിലെ ബാക്‌ഗ്രൗണ്ട്‌ സ്കോറിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ്. ക്വീൻ, രണം, ടാക്സിവാല (തെലുഗു) തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾക്ക്‌ സ്കോർ ചെയ്ത ജേക്സ്‌ ബിജോയ്‌ ആണ് ഇതിന്റെയും ബി.ജി.എം നിർവഹിക്കുന്നത്‌. റിജു രാജൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആസിഫ്‌ അലിയെ കൂടാതെ വിജയരാഘവൻ, ബേസിൽ ജോസഫ്, അഹമ്മദ് സിദ്ധിഖ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഏപ്രിലിൽ ആയിരിക്കും ചിത്രത്തിന്റെ റിലീസ്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments