റാം സംവിധാനം ചെയ്തു കഴിഞ്ഞ വാരം തീയേറ്ററുകളിൽ എത്തിയ പേരൻമ്പ് നിലയ്ക്കാത്ത ഹൗസ്ഫുൾ പ്രദർശനങളോടെ ജൈത്രയാത്ര തുടരുകയാണ്.
നിരവധി ഫിലിം ഫെസ്റിവലുകളിലെ നിര സാന്നിധ്യമായ ചിത്രം നാളുകളുടെ കത്തിരിപ്പിന് ശേഷമാണ് തീയേറ്ററുകളിൽ എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രേക്ഷകപ്രീതി വെളിവാക്കും വിധത്തിലാണ് ടിക്കറ്റ്ബുക്കിങ് ആപ്പ് ആയ ബുക്ക് മൈ ഷോയിലെ റേറ്റിംഗ്. 90% ഫെവോറിറ്റ് ആണ് ചിത്രത്തിന് ആളുകൾ നൽകിയിരിക്കുന്നത്.
കൂടാതെ IMDB എന്ന ഇന്റർനാഷണൽ ഫിലിം ഡാറ്റാബേസിൽ ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 10ൽ 9.8 ആണ്. ലോക ക്ലാസിക്കുകളെ മുന്നിൽ നിർത്തി നോക്കുമ്പോൾ പേരൻമ്പ് നിൽക്കുന്നത് ലോകോത്തര ചിത്രങ്ങളോട് കിട പിടിച്ചു കൊണ്ടാണ്.
ഇന്ത്യൻ സിനിമ പ്രേമികൾക്കും ഒപ്പം നമ്മൾ മലയാളികൾക്കും അഭിമാനിക്കാവുന്ന സമയം തന്നെയാണ് ഇത്.



