നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്തു വലിയ ഹിറ്റ് ആയി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് കുമ്പളങ്ങി നൈറ്റ്സ്. ശ്യാം പുഷ്കരൻ രചന നിർവഹിച്ച ചിത്രത്തിൽ ഫഹദ് ഫാസിൽ, സൗബിൻ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട്.
കുമ്പളങ്ങി എന്ന കൊച്ചു ഗ്രാമത്തിലെ കഥ പറയുന്ന ചിത്രം കുടുംബ ബന്ധങ്ങൾക്കും സൗഹൃദങ്ങക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്.

കഥാപത്രങ്ങളുടെ അസാമാന്യ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്, ആദ്യമെല്ലാം ഫഹദ് ഫാസിലിന് നെഗറ്റീവ് റോൾ എന്നല്ലാതെ ഇത്രേം വ്യത്യസ്തമായ ഒരെണ്ണം ആയിരിക്കും എന്ന് തീയേറ്ററിൽ എത്തുന്നത് വരെ മനസിലാക്കിയിരുന്നില്ല. ഫഹദ് അല്ലാതെ മറ്റൊരാൾക്കും ചെയ്യാൻ സാധിക്കാത്ത, അത്രേം ഭീകരവും ഒപ്പം ഹാസ്യവും കലർത്തിക്കൊണ്ട് ഫഹദിന്റെ ഷമ്മിയെ മെയ്ന്റൈൻ ചെയ്യുന്നതിൽ കഥാകൃത് വിജയിച്ചിരിക്കുന്നു. അതു പോലെ തന്നെ മികച്ച നടനുള്ള അവാർഡ് പ്രകടനമാണ് സൗബിൻ ഷാഹിർ ചിത്രത്തിൽ കാഴ്ച വച്ചത്. അതു പോലെ തന്നെ അഭിനയിച്ച എല്ലാവരുടെയും കരിയർ ബെസ്റ്റ് റോളുകളാണ് കുമ്പളങ്ങിയിൽ കാണുക. കൂടുതലെന്തു പറയുന്നോ അതെല്ലാം പ്രേക്ഷകന്റെ നല്ല സിനിമാസ്വധനത്തിന് ഭംഗം വരുത്തും. തീയേറ്ററിൽ തന്നെ പോയി കാണേണ്ട ഒരു മികച്ച ചിത്രം തന്നെയാണ് കുമ്പളങ്ങി നൈറ്റ്സ്.



