പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ലൂസിഫർ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ആരാധകരും സിനിമ പ്രേമികളും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ ഓരോ പ്രഖ്യാപനങ്ങളും കേൾക്കുന്നത്. ഇന്ന് ചിത്രത്തിന്റെ ഒരു കിടിലൻ അനൗൺസ്മെന്റുമായാണ് അണിയറ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
മറ്റന്നാൾ ബുധനാഴ്ച തൊട്ട് അടുത്ത 26 ദിവസവും ചിത്രത്തിന്റെ ഓരോ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറക്കും. വമ്പൻ താരനിര തന്നെയുള്ള ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ എന്ന് പറയുമ്പോൾ അതിന് പ്രാധാന്യം കൂടും. മാർച്ച് 28ന് ആയിരിക്കും ലൂസിഫർ തിയേറ്ററുകളിൽ എത്തുക.




