നീരജ്‌ മാധവ്‌ നായകനാകുന്ന ‘ക’ സിനിമ ഇന്ന് ചിത്രീകരണം ആരംഭിച്ചു !!

നവാഗതനായ രജീഷ്‌ലാൽ വംശ സംവിധാനം ചെയ്ത്‌ നീരജ്‌ മാധവ്‌ നായകനാകുന്ന ‘ക’ എന്ന സിനിമ ഇന്ന് ചിത്രീകരണം ആരംഭിച്ചു. പിക്സീറോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്‌ എസ്‌ പിള്ള നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖം അപർണയാണ് നായികയാകുന്നത്‌.

ബിജു സോപാനം, വിഷ്ണു ഗോവിന്ദന്‍, സാബു അബ്ദുൾ സമദ്, ജിതിൻ പാറമേൽ, രാജീവ് രാജൻ, ബിനോയ് നമ്പാല, കണ്ണൻ നായർ, ഇന്ദ്രൻസ്, ശ്രീജിത്ത് എസ്. പിള്ള, ശ്രീജ, കണ്ണൂർ ശ്രീലത എന്നിവർക്കൊപ്പം അൻപതോളം പുതുമങ്ങൾ ചിത്രത്തിൽ വേഷമിടുന്നു. ആർ. ആർ. വിഷ്ണുവാണ് ഛായാഗ്രഹണം. 1983, പൂമരം, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ എഡിറ്ററായ മനോജാണ് ചിത്രത്തിന്റെ എഡിറ്റിങ്. ക്വീൻ, രണം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജെയ്ക്സ് ബിജോയ് ചിത്രത്തിന് സംഗീതം ഒരുക്കുന്നു. കഥ: രാജീവ് രാജൻ, കലാ സംവിധാനം: രാജേഷ് പി. വേലായുധൻ, പ്രോജക്ട് ഡിസൈനിങ്: വിനോദ്, രാഹുൽ ആനന്ദ്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: വീണ സ്യമന്തക്, ഡയലോഗ്: വിഷ്ണു വംശ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺഡ്രോളർ: ശ്യാം ലാൽ, സംഘട്ടനം: ദിനേഷ് സുബ്ബരാജ്, സ്റ്റിൽ ഫോട്ടോഗ്രഫി: ഫിറോഷ് കെ. ജയാഷ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments