ആന്റ്‌ ദി ഓസ്കാർ ഗോസ്‌ റ്റു ടോവിനോ തോമസ്‌ !!

അങ്ങ്‌ ലോസ്‌ ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ 91-ആമത്‌ അകാദമി അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കുമ്പോൾ ഇവിടെ ടോവിനോക്കും ഓസ്കാർ കിട്ടിയ സന്തോഷമാണ്. ആദാമിന്റെ മകൻ അബു, കുഞ്ഞനന്ദന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങൾക്ക്‌ ശേഷം സലീം അഹമ്മദ്‌ സംവിധാനം ചെയ്ത്‌ ടോവിനോ നായകനാകുന്ന ‘And The Oscar Goes To’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആണ് ‘ഓസ്കാർ’ ദിനമായ ഇന്ന് അണിയറക്കാർ പുറത്തുവിട്ടത്‌. ഓസ്കാർ വേദിയിൽ ഇരിക്കുന്ന നായകന്റെ പോസ്റ്റർ പുറത്തുവിടാൻ ഇതിലും നല്ലൊരു ദിവസം വേറെയില്ല.

ടോവിനോയെ കൂടാതെ അനു സിതാര, സിദ്ധിഖ്‌, ലാൽ, ശ്രീനിവാസൻ, സലിം കുമാർ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റെസൂൽ പൂക്കുട്ടി ശബ്ദ മിശ്രണം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ മധു അമ്പാട്ട്‌ ആണ്. ബിജി ബാലിന്റെതാണ് സംഗീതം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments