മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു; മഹേഷ് ബാബു നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി !!

മേജർ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതകഥ സിനിമയാകാൻ ഒരുങ്ങുന്നു. മേജർ എന്ന പേരിൽ തെലുഗിൽ ശശി കിരൺ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സോണി പിക്ചേഴ്സും ചേർന്ന് കൊണ്ടാണ്. അദിതി ശേഷ് നായകനാവുന്ന ചിത്രം ‘9’ എന്ന മലയാള സിനിമക്ക് ശേഷം സോണി പിക്ചേഴ്‌സ് നിർമിക്കുന്ന രണ്ടാം പ്രാദേശിക ഭാഷാ സിനിമയാണ്. മഹേഷ്‌ ബാബു തന്നെയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയത്‌.

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ ആണ് മേജർ സന്ദീപ്‌ ഉണ്ണികൃഷ്ണൻ. തെലുഗിൽ സൂപ്പർഹിറ്റായ ‘ഗൂഡാചാരി’ എന്ന ചിത്രത്തിലെ നായകനായ അദിവി സേഷ്‌ നായകനാകുന്നു എന്നത്‌ ഈ ചിത്രത്തിന്റെ വലിയ ഒരു പോസിറ്റിവ്‌ സംഗതി തന്നെയാണ്. ഈ വർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്. 2020 ൽ ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments