മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേട്ടം ആഘോഷിച്ച് നടൻ ജയസൂര്യ. സംവിധായകനും സുഹൃത്തുമായ രഞ്ജിത് ശങ്കർ, യുവ സംവിധായകൻ പ്രശോഭ് വിജയൻ എന്നിവർ താരത്തെ നേരിട്ട് കണ്ട് അനുമോദിച്ചു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജയസൂര്യക്ക് പുരസ്കാരം ലഭിച്ചത്.







