2017ൽ നടന്ന ടെററിസ്റ്റ് അറ്റാക്കിൽ തന്റെ പിതാവിന് വേണ്ടി മുന്നിൽ നിന്ന പതിനാലു വയസുകാരൻ ഇറഫാനെ നമ്മളിൽ പലരും അറിയും. മൂന്ന് ഭീകരർ തന്റെ പിതാവിനെ വധിക്കുമെന്ന നിലയിൽ എത്തിയപ്പോൾ തന്റെ ജീവന് വില കൊടുക്കാതെ മുന്നിൽ നിന്ന് അവരെ തടയാൻ കാട്ടിയ ചങ്കൂറ്റത്തിന് രാജ്യം ഇന്ന് ആദരവ് നൽകിയിരിക്കുകയാണ്. രാഷ്ട്രപതി രാമനാഥ് കോവിന്ദ് ശൗര്യചക്ര നൽകി ആദരിച്ച ഇർഫാൻ ഇന്ന് രാജ്യത്തിന് ഒരു മാതൃക കൂടിയാണ്.




