അമേരിക്കയിൽ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും മികച്ച കളക്ഷൻ 3 ദിവസം കൊണ്ട്‌ തകർത്ത്‌ ലൂസിഫർ !!

നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് ലൂസിഫർ. പൃഥ്വിരാജ് സംവിധാനം ചെയ്ത ലാലേട്ടൻ ചിത്രം ലൂസിഫസർ ഇതിനോടകം തന്നെ മൂന്നര ലക്ഷത്തോളം ഡോളർ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് സ്വന്തമാക്കി കഴിഞ്ഞു. ആദ്യമായാണ് ഒരു മലയാളം ചിത്രം ഈ കളക്ഷൻ നേട്ടം കൈ വരുന്നത്. ഞാൻ പ്രകാശൻ എന്ന ഫഹദ്‌ ഫാസിൽ ചിത്രം നേടിയ 2.67ലക്ഷം ഡോളർ ആയിരുന്നു ഇതിന് മുൻപുണ്ടായിരുന്ന റെക്കോർഡ്‌. വെറും 3 ദിവസം കൊണ്ടാണ് ലൂസിഫർ അത്‌ മറികടന്നിരിക്കുന്നത്‌.

ഇത്‌ തുറന്നിടുന്നത് മറുനാടുകളിൽ മലയാള സിനിമയ്ക്കുള്ള സാധ്യതകളാണ്. ലൂസിഫർ ഒരു തുടക്കം മാത്രമെന്നാണ് നിരൂപകർ പറഞ്ഞു നിർത്തുന്നത്. ശനിയാഴ്ചകളിലെ കളക്ഷനിൽ അക്ഷയ്കുമാറിന്റെ ഹിന്ദി ചിത്രം കേസരിയെ പോലും പിന്തള്ളി കൊണ്ടാണ് ഒരു മലയാള ചിത്രം ഒരു ലക്ഷത്തോളം ഡോളർ കളക്ഷൻ നേടിയത്. ഒരു ദിവസം ഒരു ലക്ഷം ഡോളർ നേടുന്ന ആദ്യ മലയാള സിനിമയെന്ന നേട്ടവും ഇതോടെ ലൂസിഫർ സ്വന്തമാക്കി. ഇനി അമേരിക്കയിൽ മലയാളത്തിന്റെ ആദ്യ ഹാഫ്‌ മില്യൺ എന്ന നേട്ടത്തിലേക്ക്‌ ആണ് ലൂസിഫർ കുതിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments