ഒന്നര വർഷത്തെ ഇടവേളക്ക്‌ ശേഷം ദുൽഖർ എത്തുന്നു; യമണ്ടൻ പ്രേമകഥയുടെ റിലീസ്‌ പ്രഖ്യാപിച്ചു !!

നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്ത്‌ ദുൽഖർ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥയുടെ റിലീസ്‌ തിയ്യതി പ്രഖ്യാപിച്ചു. ഏപ്രിൽ 25ന് ആണ് ചിത്രം പുറത്തിറങ്ങുന്നത്‌. ദുൽഖർ തന്നെയാണ് തന്റെ ഫേസ്ബുക്ക്‌ ലൈവിലൂടെ ഇക്കാര്യം പറഞ്ഞത്‌. നീണ്ട ഒന്നര വർഷത്തിന് ശേഷം ദുൽഖർ അഭിനയിക്കുന്ന മലയാള ചിത്രമാണിതെന്ന പ്രത്യേകതയും യമണ്ടൻ പ്രേമകഥക്ക്‌ ഉണ്ട്‌.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക്‌ റോഷൻ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ്ജ്‌ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ സംയുക്തയും നിഖിലയുമാണ് നായികമാരായി എത്തുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments