ജോഷി സംവിധാനം ചെയ്ത്‌ ജോജു, ചെമ്പൻ അഭിനയിക്കുന്ന പൊറിഞ്ചു മറിയം ജോസ്‌ ഷൂട്ടിംഗ്‌ പുരോഗമിക്കുന്നു !!

മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി ഒരുക്കുന്ന പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. വമ്പൻ താര നിരയുമായി അദ്ദേഹം ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പൊറിഞ്ചു ആയി ജോജു ജോർജ്ജും, മറിയം ആയി നൈല ഉഷയും, ജോസ് ആയി ചെമ്പൻ വിനോദും അഭിനയിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രനാണ് . കീർത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും ഇതിനു സംഗീതം നൽകുന്നത് ജേക്സ് ബിജോയും ആണ്. ശ്യാം ശശിധരൻ എഡിറ്റ് ചെയ്യുന്ന ഈ ചിത്രം ചാന്ദ് വി ക്രിയേഷൻസ് ആണ് കേരളത്തിൽ വിതരണം ചെയ്യുക. വമ്പൻ ഹിറ്റുകൾ മലയാള സിനിമയ്ക്കു സമ്മാനിച്ചിട്ടുള്ള ജോഷിയുടെ ഒരു കിടിലൻ ചിത്രം തന്നെയാവും പൊറിഞ്ചു മറിയം ജോസ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments