ദുൽഖറിന്റെ യമണ്ടൻ പ്രേമകഥക്ക്‌ U സെർട്ടിഫികറ്റ്‌; ചിത്രം അടുത്ത ആഴ്ച തിയേറ്ററുകളിലെത്തും !!

നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്ത്‌ ദുൽഖർ സൽമാൻ നായകനാകുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ക്ക്‌ സെൻസർ ബോർഡിന്റെ ക്ലീൻ U സെർട്ടിഫികറ്റ്‌ ലഭിച്ചു. 164 മിനുറ്റ്‌ ദൈർഘ്യമുള്ള ചിത്രം ഒരു പക്കാ കളർഫുൾ എന്റർടൈനർ ആയാണ് ഒരുക്കിയിട്ടുള്ളത്‌.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക്‌ റോഷൻ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ബിബിൻ – വിഷ്ണു കൂട്ടുകെട്ട്‌ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ സലിം കുമാർ, സൗബിൻ, വിഷ്ണു തുടങ്ങി വൻ താരനിര തന്നെയുണ്ട്‌. തീവണ്ടി, ലില്ലി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക്‌ സുപരിചിതയായ സംയുക്ത മേനോനും ഒപ്പം നിഖില വിമലുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്‌.

ആന്റോ ജോസഫ്‌ നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 25ന് ആണ് റിലീസ്‌ ചെയ്യുന്നത്‌. നീണ്ട ഒന്നര വർഷത്തെ ഇടവേളക്ക്‌ ശേഷം പുറത്തിറങ്ങുന്ന ദുൽഖറിന്റെ ഒരു മലയാള ചിത്രമാണെന്ന പ്രത്യേകത കൂടി യമണ്ടൻ പ്രേമകഥക്ക്‌ ഉണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments