4 വർഷമായി പ്രേമം കയ്യടക്കി വെച്ചിരുന്ന റെക്കോർഡ്‌ തകർത്ത്‌ ലൂസിഫർ !!

റെക്കോർഡുകൾ തകർത്ത്‌ 150 കോടി ബിസിനസ്സും നേടി മുന്നേറുന്ന ലൂസിഫറിന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടെ. തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവുമധികം രൂപ കളക്ഷൻ നേടുന്ന മലയാള സിനിമ എന്ന ഖ്യാതി ഇനി ലൂസിഫറിന് സ്വന്തം. കഴിഞ്ഞ 4 വർഷമായി ‘പ്രേമം’ എന്ന നിവിൻ പോളി ചിത്രം കയ്യടക്കി വെച്ചിരുന്ന റെക്കോർഡ്‌ ആണ് ലൂസിഫർ തകർത്തത്‌. SPI സിനിമാസിൽ 200ഓളം ദിവസം തകർത്തോടി നേടിയ പ്രേമത്തിന്റെ 2 കോടി ഗ്രോസ്‌ കളക്ഷൻ ആണ് ലൂസിഫർ 23ആം ദിവസമായ ഇന്ന് തകർത്തത്‌.

ഇതോടെ കേരളം ഒഴികെയുള്ള എല്ലായിടങ്ങളിലും ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാള സിനിമ എന്ന ഖ്യാതി ഇനി ലൂസിഫറിന് സ്വന്തം. ഇനി ബാക്കിയുള്ളത്‌ സാക്ഷാൽ പുലിമുരുകൻ കേരളത്തിൽ നിന്ന് നേടിയ 87 കോടി ഗ്രോസ്‌ കളക്ഷൻ ആണ്. ലൂസിഫർ ഇത്‌ തകർക്കുമോ എന്നതാണ് ആരാധകർ ഇപ്പോൾ ആകാംക്ഷയോടെ ചോദിക്കുന്ന ചോദ്യം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments