കിടിലൻ പ്രൊമോഷൻ പരിപാടികളുമായി യമണ്ടൻ പ്രേമകഥ; ചിത്രം വ്യാഴാഴ്ച തിയേറ്ററുകളിലെത്തും !!

പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥ വരുന്ന വ്യാഴാഴ്ച (25/04/19) തിയേറ്ററുകളിലെത്തുകയാണ്. നീണ്ട ഒന്നര വർഷത്തിന് ശേഷം വരുന്ന ദുൽഖറിന്റെ ഒരു മലയാള ചിത്രമെന്ന നിലയിൽ ഒരുപാട്‌ പ്രതീക്ഷകൾ ചിത്രത്തിനുണ്ട്‌.

ഇതിനോടകം തന്നെ ചർച്ചാവിഷയമായി തീർന്ന ചിത്രത്തിനായി വമ്പൻ പ്രൊമോഷൻ പരിപാടികൾ ആണ് നിർമ്മാതാവ്‌ ആന്റോ ജോസഫ്‌ ഒരുക്കിയിരിക്കുന്നത്‌. ഇതിൽ ശ്രദ്ധേയമായ ഒന്നാണ് ബസ്‌ പ്രൊമോഷൻ. ഇതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ദുൽഖർ തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments