ദുൽഖർ – കീർത്തി സുരേഷ്‌ ചിത്രം ‘മഹാനടി’ ഷാങ്ഹായ്‌ ഫിലിം ഫെസ്റ്റിവലിലേക്ക്‌; തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യൻ ചിത്രം !!

വൈജയന്തി ഫിലിംസിന് വേണ്ടി നാഗ് അശ്വിൻ സംവിധാനം ചെയ്ത നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ‘മഹാനടി’ ഇനി ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കും. ദുൽഖർ സൽമാൻ നായക വേഷം കൈകാര്യം ചെയ്ത ചിത്രത്തിൽ കീർത്തി സുരേഷ് ആയിരുന്നു സാവിത്രിയെ അവതരിപ്പിച്ചത്. വളരെ മികച്ച നിരൂപക പ്രതികരണങ്ങൾ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. വിജയ് ദേവരകൊണ്ട, സാമന്ത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രം 22ആമത്‌ ഷാങ്‌ഹായ്‌ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ജൂൺ 15 മുതൽ 24 വരെ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യൻ ചിത്രവും മഹാനടി ആണെന്നുള്ളത്‌ തെന്നിന്ത്യൻ സിനിമ ലോകത്തിന് അഭിമാനിക്കാവുന്ന ഒന്നാണ്. ഇന്റർനാഷണൽ പനോരമ മത്സര വിഭാഗത്തിൽ ആകും ചിത്രം പ്രദർശിപ്പിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments