മലയാളത്തിലെ പുതുമുഖ നായികമാരിൽ ഏറ്റവും ശ്രദ്ധേയയായ താരമാണ് അനാർകലി മരിക്കാർ. ആനന്ദം എന്ന സിനിമയിലൂടെ കടന്ന് വന്ന് ഇപ്പോൾ ‘ഉയരെ’യിൽ എത്തി നിൽക്കുന്ന അഭിനയ ജീവിതത്തിനിടയിൽ കുറച്ച് വിവാധങ്ങളിലും താരം പെട്ടിട്ടുണ്ട്. താരത്തിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും അനാർകലിയെ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാക്കുന്നത്.
‘നമ്മൾ നമ്മുടെ ഒരു ആൺ സുഹൃത്ത് അല്ലെങ്കിൽ ഒരു പെൺ സുഹൃത്തിനോടൊപ്പം പോകുമ്പോൾ നമ്മുടെ ബ്രാ സ്ട്രാപ് ഒന്ന് വെളിയിൽ കണ്ടാൽ അതൊന്ന് അകത്തോട്ട് കയറ്റിയിടാൻ അവർ പറയും. അവിടെ ഒരു അരോചകമായ സാഹചര്യം ആണ് ഉണ്ടാക്കുന്നത്. നമ്മൾ ബ്രാ ധരിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം, അതൊന്ന് വെളിയിൽ കണ്ടെന്ന് വെച്ച് ഇവിടെ ഒന്നും അവസാനിക്കാൻ പോകുന്നില്ല’. താരം പറഞ്ഞു. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു കൺസപ്ച്യുൽ ഫോട്ടോഷൂട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു അനാർകലിയുടെ ഈ മറുപടി. തന്റെ സുഹൃത്തിന്റെ പ്രൊജക്റ്റിന്റെ ഭാഗമായിട്ട് ആണ് അത്തരമൊരു ഫോട്ടോഷൂട്ട് നടത്തിയതെന്നും അതിലൂടെ പറയാൻ ശ്രമിച്ചത് ഞാം പറയാതെ തന്നെ എല്ലാവർക്കും മനസ്സിലായിക്കാണുമെന്നും അനാർകലി പറഞ്ഞു.

ഒരുപാട് അശ്ലീല കമന്റുകൾ ഇതിന് നേരിടേണ്ടി വന്നെന്നും താരം പറയുകയുണ്ടായി. ഇതിന് മുന്നെ സ്വിം സ്യൂട്ട് ഫോട്ടോ പങ്കുവെച്ചതിന്റെ പേരിൽ സോഷ്യൽ ആക്രമണം നേരിട്ട വ്യക്തി കൂടിയാണ് അനാർകലി. അതിന് കിട്ടിയ ആക്രമണത്തിന്റെ അത്ര ‘ബ്രാ സ്ട്രാപ്’ ചിത്രത്തിന് കിട്ടിയിലെന്നും താൻ ആർക്കും ഒരു മറുപടിയും കൊടുത്തിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.




