ടോവിനോയുടെ പ്രണയചിത്രം ലൂക്കയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി…!!

ടോവിനോ തോമസിനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം ലൂക്കയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. പ്രണയത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മുന്നേ തന്നെ റിലീസ് ചെയ്തിരുന്നു.

ലൂക്ക എന്ന പ്രണയ നായകനായി ടോവിനോ എത്തുമ്പോൾ ലൂക്കയുടെ നായിക നിഹാരികയായാണ് അഹാന എത്തുന്നത്‌. ടോവിനോയും അഹാനയും ഇത്‌ ആദ്യമായാണ് ഒന്നിക്കുന്നത്‌. സംവിധായകൻ അരുൺ ബോസും മൃദുൽ ജോർജും ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കുന്നത്‌. സൂരജ്‌ കുറുപ്പ്‌ സംഗീതം നൽകുന്ന ചിത്രം നിർമ്മിക്കുന്നത്‌ ലിന്റോ തോമസും പ്രിൻസ്‌ ഹുസൈനും ചേർന്നാണ്. ജൂണിൽ സെഞ്ച്വറി ഫിലിംസ്‌ ചിത്രം തിയേറ്ററുകളിലെത്തിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments