നേസമണിക്ക് പ്രാർത്ഥന നേർന്നു കൊണ്ട് രാജ്യം; ട്രെൻഡ് ആയത് ഈ വർഷത്തെ ഏറ്റവും വലിയ ആക്ഷേപഹാസ്യം !!

ട്വിറ്ററിൽ ഇന്നലെ ഉച്ച മുതൽ ട്രെൻഡ് ആയിക്കൊണ്ടിരിക്കുകയാണ് നേസമണിയുടെ ആരോഗ്യനിലയും പ്രാർത്ഥനകളും. ആരാണ് നേസമണി എന്ന ചോദ്യത്തിൽ നിന്നാണ് ഫലിതം തുടങ്ങുന്നത്. ഫ്രണ്ട്സ് എന്ന മലയാളം മൂവിയുടെ തമിഴ് റീമേക്കിൽ വടിവേലു അവതരിപ്പിച്ച എളേപ്പൻ കഥാപാത്രമാണ് നേസമണി.

ചുറ്റികയെ എന്തു പറയും എന്ന ചോദ്യത്തിന് ഉത്തരമായി ഒരു എന്ജിനീറിങ് വിദ്യാർത്ഥി നൽകിയ ഉത്തരത്തിക് നിന്നുമാണ് തമിഴ്നാട് തുടങ്ങി ഇപ്പോൾ ദേശീയ ലെവൽ ട്രെൻഡ് ആയ ഈ ഹാസ്യ ഹാഷ്ടാഗിന്റെ തുടക്കം. ചുറ്റിക തലയിൽ വീണു അത്യാസന്ന നിലയിൽ കഴിയുന്ന നേസമണിക്ക് പിനീട് രാജ്യം മുഴുവൻ പ്രാര്ഥനകൾ അർപ്പിച്ചു തുടങ്ങുകയായിരുന്നു.

ഒരിക്കൽ കൂടി ട്വിറ്റെർ ഹാഷ് ടാഗ് ട്രെന്റിക്കുന്നതിൽ തമിഴ് മക്കൾ അവരുടെ ശക്തി കാണിച്ചിരിക്കുകയാണ്. സെലിബ്രിറ്റികൾ, നിരൂപകർ, ചെന്നൈ സൂപ്പർ കിംഗ്സ്‌ ടീം, നിപ്പോൺ പെയിന്റ്‌ തുടങ്ങി ട്വിറ്റർ ഇന്ത്യ വരെ നേസമണിയെ കുറിച്ച്‌ ട്വീറ്റ്‌ ഇട്ടിട്ടുണ്ട്‌ എന്നത്‌ മറ്റൊരു രസകരമായ കാര്യമാണ്. ഇതിനിടക്ക്‌ നേസമണിക്കൊപ്പം തന്നെ ലാസർ എളേപ്പനും (ജഗതിയുടെ കഥാപാത്രം) പ്രാർത്ഥിക്കണം എന്ന് ചില മലയാളികൾ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments