സിനിമ എല്ലാവരുടെയും സ്വപ്നമാണ്. ജോലിയും കൂലിയും ഇല്ലാത്തവൻ എന്ന പേരിനപ്പുറം അടങ്ങാത്ത ആഗ്രഹവും കഷ്ടപ്പാടും കൊണ്ട് ആഗ്രഹ സഫലീകരണത്തിനായി അലയുന്ന ചിലരെങ്കിലും നമ്മൾക്ക് അറിയുന്നവരുടെ കൂട്ടത്തിൽ ഉണ്ടാവും. അത്തരത്തിൽ വ്യത്യസ്തമായ കഥയുണ്ട് ഷിബു എന്ന ചിത്രത്തിലെ നായകൻ കാർത്തിക്ക് രാമകൃഷ്ണന്. ഒരുപാട് ഓഡിഷനും സെറ്റുകൾ തോറുമുള്ള അലച്ചിലിനും അവസാനം ഷിബുവിലെ നായകൻ ആവുകയാണ് കാർത്തിക്ക്.

മുൻപ് ഒരു ചിത്രത്തിൽ തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും അപ്രതീക്ഷിതമായി ഒഴിവാക്കപെട്ടിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ആഗ്രഹവും പ്രയത്നവും എല്ലാം നല്ല രീതിയിൽ ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് കാർത്തിക്ക്. നല്ലൊരു ഭാവി തന്നെ സിനിമ കാർത്തിക്കിന് നൽകട്ടെ എന്നാശംസിക്കാം.



