”പാർവതി നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്” ; ഉയരെ സിനിമയെ പ്രശംസിച്ച്‌ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ സാമന്ത !!

റിലീസ്‌ ചെയ്ത്‌ 1 മാസം പിന്നിടുമ്പോഴും ‘ഉയരെ’ എന്ന ചിത്രത്തിന്റെ അലയൊലികൾ നിൽക്കുന്നില്ല. നിരൂപകരും പ്രേക്ഷകരും ഒരുപോലെ മികച്ച അഭിപ്രായം നൽകിയ ചിത്രം ബോക്സോഫീസിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്‌. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് എന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്ന സിനിമക്ക്‌ ഇപ്പോൾ പ്രശംസയുമായി എത്തിരിക്കുന്നത്‌ തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ ലേഡി സൂപ്പർസ്റ്റാർ ആയ സാമന്തയാണ്. ‘ഉയരെ’ സിനിമ കണ്ടു. ഈ സിനിമ നിങ്ങളെ ദേഷ്യം പിടിപ്പിക്കും, ചിന്തിപ്പിക്കും, കരയിപ്പിക്കും, പ്രണയം തോന്നിപ്പിക്കും, പ്രതീക്ഷകളും പ്രചോദനവും നൽകും. പാർവതി നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്. എന്ന് സാമന്ത പറയുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സാമന്ത ഇത്‌ കുറിച്ചത്‌.

സാമന്തയുടെ ട്വീറ്റിന് നടി പാർവതി നന്ദി രേഖപ്പെടുത്തിയിട്ടുമുണ്ട്‌. നവാഗനതായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തത്‌. പാർവതിക്ക്‌ പുറമെ ആസിഫ്‌ അലി, ടോവിനോ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷം ചെയ്തിട്ടുണ്ട്‌. ബോബി – സഞ്ജയ്‌ എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments