ആൽബെർട്ട ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുൾപ്പെടെയുള്ള പുരസ്കാരങ്ങൾ തൂത്തുവാരി ടോവിനോയുടെ ‘ഓസ്കാർ ഗോസ്‌ റ്റു’ !!

ടോവിനോയെ നായകനാക്കി സലിം അഹമ്മദ്‌ ഒരുക്കുന്ന ‘And The Oscar Goes To’ ന് കാനഡയിൽ നിന്നും അംഗീകാരം. ജൂൺ 7ന് കാനഡയിലെ ആൽബെർട്ട ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം മേളയിൽ നിന്നും 4 പുരസ്കാരങ്ങൾ ആണ് നേടിയത്‌. മികച്ച നടൻ (ടോവിനോ), മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച സഹനടി എന്നീ പുരസ്കാരങ്ങൾ ആണ് ചിത്രം നേടിയത്‌.

ടോവിനോയുടെ പുരസ്കാരം നിർമ്മാതാവ് സുധീഷ്‌ ടി.പി ആണ് ഏറ്റുവാങ്ങിയത്‌. പുരസ്കാരങ്ങൾക്ക്‌ പുറമെ ഫിലിം ഫെസ്റ്റിവലിൽ ചിത്രം കണ്ട പ്രേക്ഷകർ ഗംഭീര അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച്‌ പറഞ്ഞത്‌. ടോവിനോയുടെ കരിയറിലെ മികച്ച ചിത്രമാകുവാൻ ഓസ്കാർ ഗോസ്‌ റ്റു ജൂൺ 21ന് തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments