ഗന്ധർവനാകാൻ സൗബിൻ; വൈറസിന് ശേഷം ആഷിഖ് അബു ഒരുക്കുന്നത്‌ ഫാന്റസി ചിത്രം !!

വൈറസിന് ശേഷം ആഷിഖ് അബു ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകൻ ആകുന്നത് സൗബിൻ. ഭൂമിയിലേക്ക് എത്തുന്ന ഗന്ധർവന്റെ കഥ പറയുന്ന ചിത്രം ഫാന്റസി ജോണറിൽ ഉള്ള ഒരു ചിത്രമായിരിക്കും. ഉണ്ണി ആർ ആണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. പ്രണയവും സംഗീതവും ഉണ്ടാകുമെങ്കിലും ഇത് അത്തരത്തിൽ മാത്രം സ്വഭാവഗുണമുള്ള ഗന്ധർവൻ ആയിരിക്കില്ല.

ഒരു ഗന്ധർവൻ ഭൂമിയിലേക്ക്‌ എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്‌. പ്രണയിക്കാൻ മാത്രമറിയാവുന്ന ഒരു ഗന്ധർവൻ ആയിരിക്കില്ല, മറിച്ച്‌ പച്ചയായ മനുഷ്യനുമായി അടുത്ത നിൽക്കുന്ന ഒരു ഗന്ധർവൻ ആയിരിക്കും സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രം എന്നാണ് അറിയാൻ സാധിച്ചത്‌. ഗന്ധർവനെ പ്രണയിക്കുന്ന പെൺകുട്ടി ഏതെന്നോ ചിത്രത്തിന്റെ പേരോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. അടുത്ത വർഷം ആദ്യം സിനിമ ഷൂട്ടിംഗ്‌ ആരംഭിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments