വിജയ്‌ ദേവരകൊണ്ടയുടെ ഡിയർ കോമ്രേഡിൽ മലയാളികളുടെ സ്വന്തം ദുൽഖർ സൽമാനും !!?

തെന്നിന്ത്യൻ സിനിമാലോകം ഏറ്റവും അധികം കാത്തിരിക്കുന്ന തെലുഗ് ചിത്രം ഡിയർ കോമ്രേഡിൽ മലയാളികളുടെ പ്രിയപ്പെട്ട ദുൽഖറും ഭാഗമാകുന്നു എന്ന് വാർത്തകൾ. ചിത്രത്തിലെ അടുത്ത ഗാനം ആലപിക്കുന്നത്‌ ദുൽഖർ ആണെന്നാണ് വാർത്തകൾ വരുന്നത്‌. വിജയ് ദേവരകൊണ്ട നായകൻ ആവുന്ന ചിത്രം വലിയ പ്രതീക്ഷളോടെ ആണ് റിലീസിന് ഒരുങ്ങുന്നത്. മുൻപ് ഇറങ്ങിയ പാട്ടുകൾ എല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയാണ്. ഇപ്പോഴിതാ പുതിയ ഗാനം ദുൽഖർ പാടുന്നുവെന്ന വാർത്തകളും ശക്തമാവുന്നു. സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭകരിനൊപ്പം ഉള്ള ദുൽഖറിന്റെ ഫോട്ടോസ് ആണ് വാർത്തകളുടെ പിറവിയ്ക്ക് കാരണം.

ഏറെക്കുറെ ശെരി ആണ് എന്നും അണിയറക്കാരോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ മലയാളം പതിപ്പിലെ ഗാനാം ആലപിച്ചിരിക്കുന്നത്‌ നടി രമ്യ നമ്പീശൻ ആണ്. ഭരത്‌ കമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രഷ്മികയാണ് നായികയാകുന്നത്‌. ജൂലൈ 26ന് ചിത്രം തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments