കാളിദാസന്റെ സ്വന്തം കുക്ക് ബാബു വീണ്ടും വരുന്നു. സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയ്ക്ക് ശേഷം അതേ ആളുകൾ അതേ കഥാപാത്രമായി അവതരിക്കുകയാണ് ബ്ലാക്ക് കോഫി എന്ന ചിത്രത്തിലൂടെ. ബാബുരാജ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസനും മായയുമായി ലാൽ, ശ്വേത എന്നിവർ തന്നെ എത്തും. കൂടാതെ രചന നാരായണൻകുട്ടി, ഒവിയ, ലെന, മൈഥിലി തുടങ്ങിയ നായികാ നിരയും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി.

കളിദാസനുമായി വഴക്കിൽ തെറ്റിയ ബാബു നാലു യുവതികളുടെ ഫ്ലാറ്റിൽ കുക്ക് ആയി കേറുന്നതും അവിടം മുതലുള്ള സംഭവങ്ങളും ബ്ലാക്ക് കോഫി പറയുന്നു. സോൾട്ട് ആൻഡ് പേപ്പർ സംവിധായകൻ ആഷിക് അബു ഒരു ഗെസ്റ്റ് റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.



