പേടിപ്പെടുത്താൻ ഒരുങ്ങി ടോവിനോ; ഹൊറർ ചിത്രം 563 സെയ്ന്റ് ചാൾസ് സ്ട്രീറ്റിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി !!

മറ്റൊരു നവാഗത സംവിധായകൻ കൂടി മലയാളത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. ടോവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇന്ന് സമൂഹമധ്യമങ്ങളിലെ പ്രധാന വാർത്ത. ‘563 സെയ്ന്റ് ചാൾസ് സ്ട്രീറ്റ്‌’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാന ചെയ്യുന്നത് റോണി റോയ് എന്ന നവാഗതനാണ്. യൂണിവേഴ്‌സൽ സിനിമാസ് നിർമിക്കുന്ന ചിത്രം ഒരു ഹൊറർ ചിത്രമായിരിക്കും.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ‘രണം’ എന്ന പൃഥ്വിരാജ്‌ സിനിമയിലൂടെ പ്രശസ്തനായ ജിഗ്മി ടെൻസിംഗ്‌ ആയിരിക്കും നിർവഹിക്കുക. സംഗീതം ഒരുക്കുന്നത്‌ ജെയ്ക്ക്സ് ബിജോയ് ആണ്. വളരെ ആകാംഷയോടെ നോക്കി കാണുന്ന ചിത്രമാണ് ഇത് എന്നു ടോവിനോ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ടോവിനോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments