സൂപ്പർ താരങ്ങളുടെ പ്രവചനം!! ഫൈനൽ ദിവസത്തിൽ ഈ ലോകകപ്പ് ആർക്ക്….?

ലോകകപ്പ് ആരെടുക്കും എന്ന പ്രവചനം നടത്തി എന്ത് നടക്കുമെന്ന ആകാംഷയിലാണ് മലയാളത്തിന്റെ സൂപ്പർ താരങ്ങൾ. കപ്പ് ഇംഗ്ലണ്ട് എടുക്കും എന്നു പറഞ്ഞിരിക്കുകയാണ് കുമ്പളം ബ്രദേഴ്‌സിന്റെ രക്ഷാധികാരി കൂടിയായ നടൻ ബിജു മേനോൻ.
ജോഫ്ര ആർച്ചർ ടൂർണമെന്റിന്റെ താരം ആകുമെന്ന് ആധികാരികമായി പറയാനും ബിജു മേനോൻ മടിച്ചില്ല. ആതിഥേയരാണെന്ന കാര്യവും ഇക്കാര്യത്തിൽ അവരെ പിന്തുണക്കും എന്നണ് അദ്ദേഹം പറയുന്നത്.

അതേ സമയം ചാക്കോച്ചൻ പറയുന്നത് ഇത്തവണ കറുത്ത കുതിരകൾ അരങ്ങു വഴുമെന്നാണ്. അവരുടെ ക്യാപ്റ്റന്റെ അസാധ്യ പാഠവം തനെയാണ് അങ്ങനെ കരുതാൻ കാരണം എന്നും ബോൾട്ടും, ഫെർഗൂസനും, സാന്റനറും അതിനെ സഹായിക്കും എന്നും ചാക്കോച്ചൻ പറയുന്നു.

ഇതേ അഭിപ്രായത്തെ പിന്തുണച്ചു കൊണ്ട് ടോവിനോയും ന്യൂസിലാന്റ് കപ്പ് അടിക്കുമെന്നു പറയുന്നു. കാരണം ആയതോ, ഇന്ത്യയുടെ തോൽവിയും. നമ്മളെ പരിചയപ്പെടുത്തിയ രീതി കൊണ്ട് തന്നെ അവരോടു ആരാധന തോന്നുമെന്നും ഏതു വമ്പനെ വീഴ്ത്താനും അവർക്ക് കഴിയുമെന്നും ടോവിനോ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments