കോമഡി വേദിയിലെ സ്ഥിരം സാന്നിധ്യമാണ് നടൻ അസീസ്. ചെറുതും വലുതുമായി 37ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അസീസ് തന്നെ സിനിമയിലേയ്ക്ക് കൊണ്ട് വന്നത് പൃഥ്വിരാജ് ആണെന്ന് പറയുന്നു. കോമഡി ഉത്സവ വേദിയിൽ ആണ് അസീസ് ഇക്കാര്യം പറഞ്ഞത്. നമ്മൾ തമ്മിൽ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് അപ്രതീക്ഷിത സംഭവം എന്നും അസീസ് പങ്കു വയ്ക്കുന്നു.
‘വിജി തമ്പി സാർ സംവിധാനം ചെയ്ത നമ്മൾ തമ്മിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ എന്റെ അമ്മാവന്റെ മകനോടൊപ്പം പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ തുടങ്ങാൻ വേണ്ടി ചെന്നതായിരുന്നു ഞാൻ. അവിടെ പൃഥ്വിരാജിന്റെ പൊക്കുന്ന ഒരു സീനിൽ ഒരാളുടെ കുറവുണ്ടായിരുന്നു. ആൾക്കൂട്ടത്തിൽ നിന്ന എന്നെ പൃഥ്വിയാണ് കൈയ്യോടെ പിടിച്ച് അഭിനയിപ്പിച്ചത്. അതാണ് എന്റെ മലയാള സിനിമയിലെ എന്റ്രി’. അസീസ് പറയുന്നു.



