വിനീത്‌ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ്‌ മോഹൻലാൽ നായകനാകുന്നു

ജേക്കബിന്റെ സ്വർഗരാജ്യത്തിന് ശേഷം വിനീത്‌ ശ്രീനിവാസൻ വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ്‌ മോഹൻലാൽ നായകനാകുന്നു. വിനീത്‌ ചിത്രം തുടങ്ങുന്നതിന് മുൻപ്‌ പ്രണവിന്റെതായി മറ്റൊരു ചിത്രം കൂടി പറഞ്ഞു കേൽക്കുന്നുണ്ട്‌. ഇതിന് ശേഷമായിരിക്കും പ്രണവ്‌ – വിനീത്‌ ചിത്രം തുടങ്ങുക എന്നാണ് അറിയാൻ കഴിഞ്ഞത്‌. തെന്നിന്ത്യൻ താരം കീർത്തി സുരേഷ്‌ ആയിരിക്കും ഈ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക്ക എന്നും വാർത്തകൾ ഉണ്ട്‌. ഏതായാലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമലോകവും.

ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ എന്നീ 2 ചിത്രങ്ങളാണ് പ്രണവിന്റെതായി റിലീസ്‌ ചെയ്ത ചിത്രങ്ങൾ. മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാറിലും പ്രണവ്‌ ഒരു വേഷം ചെയ്തിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments