ഹെലൻ എന്ന സ്ത്രീ കേന്ദ്രീകൃത ചിത്രം; അന്ന ബെൻ നായികയാകുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

കുമ്പളങ്ങി നൈറ്റ്സിന് ശേഷം അന്ന ബെൻ നായികയാകുന്ന ‘ഹെലൻ’ ചിത്രീകരണം ആരംഭിച്ചു. ആനന്ദം എന്ന സിനിമക്ക്‌ ശേഷം ഹാബിറ്റ്‌ ഓഫ്‌ ലൈഫിന്റെ ബാനറിൽ വിനീത്‌ ശ്രീനിവാസൻ നിർമ്മിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത്‌ നവാഗതനായ മാത്തുകുട്ടി സേവ്യർ ആണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

സ്ത്രീ പ്രാധാന്യമുള്ള സിനിമ കൊച്ചിയിലെ ഒരു ഫാസ്റ്റ്‌ ഫുഡ്‌ ശാഖയിൽ ജോലി ചെയ്യുന്ന ഹെലൻ എന്ന പെൺകുട്ടിയുടെ ജീവിതമാണ് പറയുന്നത്‌. ഹെലൻ ആയി അന്ന ബെന്നും ഹെലന്റെ അച്ഛനായി ലാലും അഭിനയിക്കുന്നു. സംവിധായകൻ ആയ മാത്തുകുട്ടി സേവ്യറും നോബിൾ ബാബു തോമസ്‌, ആൽഫ്രഡ്‌ കുര്യൻ ജോസഫ്‌ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്‌. രചയിതാക്കളിൽ ഒരാളായ നോബിൾ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments