ലോക സിനിമയിലെ ഏറ്റവും ഉയരം കുറഞ്ഞ നിർമ്മാതാവ്‌ എന്ന റെക്കോർഡ്‌ കരസ്ഥമാക്കി മലയാളികളുടെ സ്വന്തം ഗിന്നസ്‌ പക്രു

ഒരു സിനിമയിലെ മുഴുനീള കഥാപാത്രം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ്‌ റെക്കോർഡ്‌ കരസ്ഥമാക്കിയ താരമാണ് അജയ്‌ കുമാർ എന്ന മലയാളികളുടെ സ്വന്തം ഗിന്നസ്‌ പക്രു. അത്ഭുത ദ്വീപ്‌ എന്ന ചിത്രത്തിലെ വേഷത്തിനായിരുന്നു പക്രു ഈ നേട്ടം കൈവരിച്ചത്‌. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ്‌ കൂടി താരത്തെ തേടിയെത്തിയിരിക്കുകയാണ്. ലോക സിനിമയിലെ ഏറ്റവും ഉയരം കുറഞ്ഞ നിർമ്മാതാവ്‌ എന്ന ബെസ്റ്റ്‌ ഓഫ്‌ ഇന്ത്യ റെക്കോർഡ്‌ ആണ് പക്രുവിനെ തേടി എത്തിയിരിക്കുന്നത്‌.

തിയേറ്ററുകളിൽ ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുന്ന ഫാൻസി ഡ്രസ്സ്‌ എന്ന സിനിമയാണ് പക്രു നിർമ്മിച്ചത്‌. രഞ്ജിത്‌ സ്കറിയ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും പക്രു തന്നെയാണ്. പുരസ്കാരം സ്വീകരിച്ച പക്രു ഇത്‌ ഫാൻസി ഡ്രസ്സ്‌ ടീമിന് സമർപ്പിക്കുന്നതായും പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments