മോഹൻലാൽ ഫാൻസിന്റെ റെക്കോർഡ്‌ വെറും 16 മിനുറ്റിൽ തകർത്ത്‌ മമ്മൂട്ടി ഫാൻസ്‌

താരങ്ങളക്ക്‌ വേണ്ടി ആരാധകർ നടത്തുന്ന സോഷ്യൽ മീഡിയ ‘യുദ്ധം’ എന്നും നാം കാണുന്നതാണ്. അതിൽ പലതരത്തിലുള്ള വെല്ലുവിളികളും ഉണ്ടാകാറുണ്ട്‌. ഈ അടുത്തായി മലയാള സിനിമ പ്രേമികൾക്കിടയിൽ തരംഗമായ ഒന്നാണ് ട്വിറ്ററിലെ ഹാഷ്ടാഗ്‌ സെലിബ്രേഷൻ എന്ന കാര്യം. ഒരു പ്രത്യേക ടാഗ്‌ നിശ്ചിത സമയത്തിനുള്ളിൽ എത്ര ട്വീറ്റ്‌ കൗണ്ട്‌ വരുന്നു എന്നത്‌ തന്നെയാണ് കാര്യം. സാധാരണയായി തമിഴ്‌, തെലുഗ്‌ ആരാധകർക്കിടയിൽ കണ്ടു വന്നിരുന്ന ഈ പരിപാടി ഈ അടുത്താണ് മലയാളി ആരാധകർക്കിടയിലും കടന്നു വന്നത്‌.

ദുൽഖർ സൽമാന്റെ പിറന്നാൾ പ്രമാണിച്ച്‌ ദുൽഖറിന്റെ ആരാധകരുടെ ടാഗ്‌ (#HBDBelovedDulquer) ആയിരുന്നു കഴിഞ്ഞ ആഴ്ച വരെ മലയാളത്തിലെ നമ്പർ 1 ടാഗ്‌. ശനിയാഴ്ച വൈകിട്ട്‌ ഇട്ടിമാണി എന്ന ചിത്രത്തിന് വേണ്ടി മോഹൻലാൽ ആരാധകർ ഒരുക്കിയ ടാഗ്‌ (#IttymaniFunRidein1month) ഇതിനെ മറികടന്നു എന്ന് മാത്രമല്ല, 35 മിനുറ്റ്‌ കൊണ്ട്‌ 1 ലക്ഷം ട്വീറ്റ്‌ എന്ന റെക്കോർഡ്‌ അവർ സൃഷ്ടിക്കുകയും ചെയ്തു. മലയാളത്തിലെ ആദ്യ 1 മില്യൺ ടാഗ്‌ ആയി ഇത്‌ മാറുകയും ചെയ്തു.

ഇന്നലെ ഈ നേട്ടം കരസ്ഥമാക്കിയ മോഹൻലാൽ ഫാൻസിനെ ഇന്ന് മമ്മൂട്ടി ഫാൻസ്‌ മറികടന്നിരിക്കുകയാണ്. അതും 16 മിനുറ്റിൽ !! മോഹൻലാൽ ഫാൻസ്‌ നേടിയ 1 ലക്ഷം ട്വീറ്റ്‌ കൗണ്ട്‌ മമ്മൂട്ടി ഫാൻസ്‌ 16 മിനുറ്റുകൊണ്ട്‌ ആണ് മറികടന്നത്‌. നിലവിൽ 2 മണിക്കൂർ കൊണ്ട്‌ 4 ലക്ഷം കൗണ്ട്‌ കഴിഞ്ഞ മമ്മൂട്ടി ഫാൻസിന്റെ ടാഗ്‌ നിശ്ചിത സമയം കൊണ്ട്‌ സകല റെക്കോർഡും തകർക്കുമെന്നാണ് ആരാധകപക്ഷം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments