ജേക്സ്‌ ബിജോയ്‌, ചുരുക്കകാലം കൊണ്ട് മനം കവർന്ന സംഗീത സംവിധായകൻ

തന്റെ സംഗീതത്തിൽ ഇനി പുറത്തു വരാനിരിക്കുന്ന ചിത്രങ്ങൾ ഏതൊക്കെ എന്നു ചോദിക്കുമ്പോൾ ഈ സംഗീത സംവിധായകൻ വിരൽ മുകളിലേയ്ക്ക് പൊക്കി എണ്ണി എണ്ണി പറയേണ്ടി വരും. അത്രയും ഉണ്ട് ജെയ്ക്ക്സ് ബിജോയ് എന്ന സംഗീത സംവിധായകന്റെതായി വരാനിരിക്കുന്ന ചിത്രങ്ങൾ. കൽക്കി, പൊറിഞ്ചു മറിയം ജോസ് എന്നിവയുടെ ട്രയ്ലറിൽ ബാക്ക്‌ ഗ്രൗണ്ട്‌ സ്കോറിന് മികച്ച അഭിപ്രായം ലഭിച്ചപ്പോഴും രണ്ടിന്റെയും അമരത്ത് ജെയ്ക്ക്സ് തന്നെ ആയിരുന്നു.

7 വർഷം കർണാടക സംഗീതം പഠിച്ചു അവിടന്ന് പാശ്ചാത്യ ഗോസ്പൽ മേഖലയിൽ പ്രാവീണ്യം നേടുകയും സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നേടിയ മാസ്റ്റേഴ്സ് ഡിഗ്രിയും ജെയ്ക്ക്സിനെ ഏതൊരു ജോണർ സംഗീതവും വഴങ്ങുന്ന ആളാക്കിയിട്ടുണ്ട് എന്നതാണ് സത്യം. ഏഞ്ചൽസ് എന്ന ചിത്രത്തിൽ തന്റെ സംഗീത ജീവിതം തുടങ്ങി. അതിനു മുന്നേ വോൾട്ട് ഡിസ്‌നി, ആക്റ്റിവിഷൻ ബിസർഡ് തുടങ്ങിയ അന്തർദേശീയ ഗെയിമിംഗ് കമ്പനികളിലെ പ്രവർത്തി പരിചയമൊക്കെയാണ് ജെയ്ക്ക്സിനുള്ളത്. പിന്നീട് ധ്രുവങ്ങൾ പതിനാറ് എന്ന തമിഴ് ചിത്രത്തിൽ തുടങ്ങി, വിജയ് ദേവരകൊണ്ടയുടെ ടാക്സിവാല വരെ ജെയ്ക്ക്സ് തന്റെ സംഗീതം കൊണ്ട് തന്റെ കഥയെഴുതി. പൃഥ്വിരാജ്‌ ചിത്രം രണത്തിൽ ജേക്സ്‌ ഒരുക്കിയ ടൈറ്റിൽ ട്രാക്ക്‌ ഇന്നും പലരുടെയും ഫേവറിറ്റ്‌ ആണ്. ഇനിയും തന്റെ സംഗീത യാത്ര കൊണ്ട് പല ഇന്ഡസ്ട്രികളിലും തന്റെ കയ്യൊപ്പ് പതിച്ചു അത് വഴി മലയാളത്തിന് അഭിമാനം ആയി തീരട്ടെ എന്നു നമുക്ക് പ്രതീക്ഷിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments