അൻപോട്‌ കൊച്ചി റിലീഫിൽ ഇന്ദ്രജിത്തിന്റെ മക്കളായ നക്ഷത്രയും പ്രാർത്ഥനയും; കൈയ്യടിക്കാം ഇവർക്ക്‌

കേരളം പ്രളയക്കെടുതിയിൽ അകപ്പെട്ടപ്പോൾ മലയാള സിനിമലോകവും സഹായത്തിനായി എത്തിയിരിക്കുകയാണ്. നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും തങ്ങളാൽ കഴിയുന്ന സഹായമാണ് ദുരിതബാധിതർക്ക്‌ വേണ്ടി ചെയ്യുന്നത്‌. ഇതിൽ ഏറ്റവും പ്രധാനപെട്ട ഒരു വ്യക്തി ഇന്ദ്രജിത്‌ സുകുമാരൻ ആണ്. അൻപോട്‌ കൊച്ചി എന്ന സന്നദ്ധ സംഘടനയുടെ കീഴിൽ ഇന്ദ്രജിതും ഭാര്യ പൂർണ്ണിമയും ചെയ്യുന്ന കാര്യങ്ങളൊന്നും മലയാളികൾ അറിയുന്നില്ല എന്ന് മാത്രം.

ഇതാദ്യമായല്ല ഇവർ ദുരിതം നേരിടുന്നവർക്ക്‌ വേണ്ടി സഹായവുമായി പ്രവർത്തനം നടത്തുന്നത്‌. കഴിഞ്ഞ വർഷം കേരളം പ്രളയം നേരിട്ടപ്പോഴും അതിന് മുൻപ്‌ ചെന്നൈ പ്രളയം നേരിട്ടപ്പോഴും ഈ താരദമ്പതിമാർ രംഗത്തുണ്ടായിരുന്നു. ഇവരുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും ഇത്തവണ അൻപോട്‌ കൊച്ചിയിൽ റിലീഫ്‌ മെറ്റീരിയൽ കളക്ഷനുമായി രംഗത്തുണ്ട്‌. മൂത്ത മകൾ പ്രാർത്ഥന കഴിഞ്ഞ വർഷവും അൻപോട്‌ കൊച്ചിയിൽ വളണ്ടിയർ ആയി രംഗത്തുണ്ടായിരുന്നു. അനുജത്തി നക്ഷത്രക്ക്‌ ഇദാത്യത്തെ അനുഭവമാണ്. രാവിലെ തൊട്ട്‌ വൈകുന്നേരം വരെ പണി ഉണ്ടാകുമെന്ന് ഈ കുഞ്ഞുതാരം സന്തോഷത്തൊടെയാണ് പറയുന്നത്‌.

അൻപോട്‌ കൊച്ചിയിൽ നിന്ന് ഏതാണ്ട്‌ 15ഓളം ലോഡുകൾ ഇതുവരെ ദുരിതബാധിതർക്കായി കയറ്റി അയച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments