അജിത്‌ ആരാധകരുടെ അതിരു കടന്ന താരാരാധന; ഫ്രാൻസിലെ ലീ ഗ്രാന്റ്‌ തിയേറ്ററിൽ വരുത്തി വച്ചത് 7000 യൂറോയുടെ നഷ്ടം…!!

ഫ്രാൻസിലെ ലീ ഗ്രാന്റ് റെക്‌സ് എന്ന തീയേറ്ററിലാണ് ഇന്ത്യൻ സിനിമയ്ക്ക് തന്നെ അപമാനകരമായ സംഭവം അരങ്ങേറിയത്. തല അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ നേർ കൊണ്ട പാർവൈ പ്രദര്ശനത്തിനിടെ ആരാധന മൂത്ത ആരാധകർ തീയേറ്ററിൽ നൃത്തം വച്ചു മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്നതോടൊപ്പം തിയേറ്റർ സ്ക്രീനിൽ കൈ വച്ചു അത് പ്രവർത്തന യോഗ്യമല്ലാതെയാക്കി. വിതരണക്കാരിൽ നിന്നു 7000 യൂറോ നഷ്ട പരിഹാരത്തിനൊപ്പം സ്ക്രീൻ മാറ്റി നൽകുക എന്ന പിഴയും തിയേറ്റർ അധികൃതർ ചുമത്തിയിട്ടുണ്ട്. ഏകദേശം 5.5 ലക്ഷം രൂപയോളം വരും ഈ പിഴ മാത്രം. ഇനിയുള്ള ഇന്ത്യൻ റിലീസുകൾക്ക് ലീ ഗ്രാൻഡ് റെക്സിൽ പ്രദർശന സാധ്യത ഉണ്ടാവുമോ എന്നത് തന്നെ സംശയമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments