രോഗ വേദനയിലും പ്രളയദുരിതത്തിൽ കേരളത്തിന് കൈത്താങ്ങായി നടി ശരണ്യ. തന്റെ ചികിത്സക്കായി ലഭിച്ച തുകയിൽ നിന്ന് 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് സീരിയൽ താരം ശരണ്യ. ബ്രെയിൻ ട്യൂമർ ബാധയെ തുടർന്ന് ജൂണിൽ ഏഴാമതും ശസ്ത്രക്രിയക്ക് വിധേയയായിരുന്നു ശരണ്യ. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നടിയുടെ ചികിത്സക്ക് വേണ്ടി സഹായിക്കണമെന്ന് പറഞ്ഞ് പല നടി നടന്മാരും രംഗത്ത് വന്നിരുന്നു. തനിക്ക് കിട്ടിയതിൽ ഒരു പങ്ക് പ്രളയദുരിതം നേരിടുന്നവർക്ക് നൽകുന്നു എന്ന കാര്യം ശരണ്യ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
Subscribe
Login
0 Comments